ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി മുപ്പത്തിയഞ്ച് ലക്ഷം കടന്നു . 4,87,807 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ആകെ രോഗബാധിതരുടെ എണ്ണം 6,35,69,400 ആയി ഉയര്‍ന്നു. 14,73,405 പേര്‍ മരിച്ചു. നാല് കോടി മുപ്പത്തിയൊമ്ബത് ലക്ഷം പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ ഒരു കോടി മുപ്പത്തിയൊമ്ബത് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഒന്നരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,74,289 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത്തിരണ്ട് ലക്ഷം കടന്നു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷത്തോടടുത്തു. കഴിഞ്ഞദിവസം 38,772 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 4,46,952 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗികളുടെ 4.74 ശതമാനമാണിത്. രോഗമുക്തി നിരക്ക് 93.81 ശതമാനമായി വര്‍ദ്ധിച്ചു. ആകെ രോഗമുക്തര്‍ 88,47,600 ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച്‌ 84,00,648 ആയി.

ബ്ര​സീ​ലി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 21,138 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത​ക്തി​ല്‍ മൂ​ന്നാ​മ​തു​ള്ള ബ്ര​സീ​ലി​ലെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 6,335,878 ആ​യി.272 പേ​ര്‍​കൂ​ടി പു​തി​യ​താ​യി മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം 173,120 ആ​യി ഉ​യ​ര്‍​ന്നു. 5,601,804 പേ​രാ​ണ് ബ്ര​സീ​ലി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.