പ്രശസ്ത ഫിലിപ്പീനി മാധ്യമ പ്രവര്‍ത്തകയും (Journalist) സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന്റെ ( Nobel Peace Prize 2021 ) ജേതാവുമായ മരിയ റെസ്സ ( Mariya Ressa ) നൊബേല്‍ സമ്മാനം ലോകത്തുള്ള എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി സമര്‍പ്പിച്ചു. മാത്രമല്ല മാധ്യമ സ്വന്തത്ര്യത്തിനായുള്ള തന്റെ യുദ്ധം തുടരുമെന്നും മരിയ റെസ്സ അറിയിച്ചു, എഎഫ്പിക്ക് നല്‍കിയ ഇന്റര്‍വ്യൂവിലാണ് മരിയ ഇത് പറഞ്ഞത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവിധ തലങ്ങളിലായി ധാരാളം സഹായം ഇപ്പോള്‍ ആവശ്യമാണെന്ന് മരിയ പറഞ്ഞു. മാത്രമല്ല ഇപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തകയാകുന്നത് വളരെയധികം ബുദ്ധിമുട്ടും അപകടകരവുമാണെന്നും മരിയ റീസ്സാ പറഞ്ഞു. ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ കടുത്ത വിമര്‍ശക കൂടിയാണ് മരിയ.