വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച്‌ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചെന്ന പരാതിയുമായി നടി . മുംബൈയിലാണ് 26 കാരിയായ ടെലിവിഷന്‍ നടിയെ കാസ്റ്റിംഗ് ഡയറക്ടര്‍ പീഡിപ്പിച്ചത് . നടിയുടെ പരാതിയില്‍ വെര്‍സോവ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു .

 

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു . എന്നാല്‍ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതി നിരസിക്കുകയും തന്നെ ഒഴിവാക്കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.