കോട്ടയം പത്തനാട് യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വ​ദേശി മഹേഷ് തമ്പാന്‍ (32) ആണ് മരിച്ചത്. ഒരു കിലോമീറ്റര്‍ മാറി ഇടയപ്പാറ കവലയില്‍ നിന്ന് വെട്ടിയിട്ട് നിലയില്‍ ഇയാളുടെ കാല്‍ പാദം കണ്ടെത്തി. പ്രതികള്‍ മണിമല പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കടയനിക്കാട് സ്വദേശി ജയേഷ്,കുമരകം സ്വദേശി സച്ചു ചന്ദ്രന്‍ എന്നിവരാണ് കീഴടങ്ങിയത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചനകള്‍.