കൊച്ചി: ഈ വര്‍ഷം ഏപ്രിലിനു ശേഷം ക്രെഡിറ്റ് കാര്‍ഡ് ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2019ഒക്ടോബറിലേതിനേക്കാള്‍ 106 ശതമാനം ക്രെഡിറ്റ് കാര്‍ഡ് അന്വേഷണങ്ങളാണ് ഈ വര്‍ഷം ഒക്ടോബറിലുണ്ടായത്. കോവിഡ്ലോക്ഡൗണില്‍് ഇളവുകള്‍ പ്രഖ്യാപിച്ച ശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നതിന്റെ സൂചനയാണിത്.

പരമ്പരാഗതമായി പണമായി മാത്രം ഇടപാടുകള്‍ നടത്തിയിരുന്ന പ്രദേശങ്ങളിലും ആവശ്യക്കാര്‍ ഏറുന്നതിന്റെ സൂചനയായി മെട്രോഇതര മേഖലകളിലും ആവശ്യക്കാരുടെ എണ്ണം വാര്‍ഷികാടിസ്ഥാനത്തില്‍ 23 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ ഉല്‍സവ കാലത്ത് ഡിജിറ്റല്‍ പണമിടപാടു രീതികള്‍ കൂടുതലായി പ്രയോജനപ്പെടുത്തുന്നത് കാര്‍ഡ് ബിസിനസിന്റെസാധ്യതകളാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ട്രാന്‍സ്‌യൂണിയന്‍ സിബില്‍ വൈസ് പ്രസിഡന്റ് അഭയ് കേല്‍ക്കര്‍ പറഞ്ഞു.

കാര്‍ഡ് ഉപയോഗത്തിനു തുടക്കം കുറിക്കുന്ന പ്രവണതയിലും വര്‍ധനവുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏപ്രില്‍മാസത്തില്‍് ഒന്‍പതു ശതമാനമായിരുന്ന ഇത് ജൂലൈയില്‍ 37 ശതമാനമായിട്ടുണ്ട്.