പോരൂർ : രാഹുൽ ഗാന്ധി രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും
അത് നേതൃഗുണമില്ലായ്മയുടെ ലക്ഷണമാണെന്നും NCP സംസ്ഥാന പ്രസിഡൻ്റ് PC ചാക്കോ അഭിപ്രായപ്പെട്ടു. മതേതര ഭാരതത്തിൻ്റെ നിലനിൽപ്പിനായി പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും, ശരദ് പവാർ നേതൃത്വം നൽകുന്ന മതേതര മുന്നേറ്റത്തോട് ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ചെറുകോട്ടിൽ NCP വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പാർട്ടികളിൽ നിന്നും രാജി വെച്ചു ധാരാളം ആളുകൾ NCP യിൽ ചേർന്നു . യൂത്ത് കോൺഗ്രസ് നേതാവും പോരൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും ആയിരുന്ന പി. സജീഷ് , തിരുവാലി CPI ലോക്കൽ കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറി ആയിരുന്ന നെജു പൂലാട്ട് , കൂടാതെ വിവിധ പാർട്ടികളിൽ നിന്നും രാജി വെച് NCP യിൽ ചേർന്ന വർക്ക് സംസ്ഥാന പ്രസിഡണ്ട് പി .സി ചാക്കോ ഷാൾ അണിയിച്ചു കൊണ്ട് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു .
ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻ്റ് പി. കുട്ടിയാമ്മു അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി N A മുഹമ്മദ് കുട്ടി ,
സംസ്ഥാന ഭാരവാഹികളായ ലതികാ സുഭാഷ്, അഡ്വ.കെ.ആർ.രാജൻ, റസാഖ് മൗലവി,P V അജ്മൽ , E A മജീദ് ,K A ജബ്ബാർ, കണ്ണിയൻ കരീം, ജില്ലാ ഭാരവാഹികളായ കെ.പി.രാമനാഥൻ, ഹംസ പാലൂർ , K V തോമസ് നിലമ്പൂർ ,തുടങ്ങിയവർ സംസാരിച്ചു. മൈനോറിറ്റി വണ്ടൂർ ബ്ലോക്ക് പ്രസിഡണ്ട് T . ടി സക്കരിയ നന്ദി പറഞ്ഞു