ശ്രീനഗര്‍: തീവ്രവാദികളുടെ വെടിയുണ്ടകളാല്‍ പിതാവിനെ നഷ്ടപ്പെട്ട ഒരു മകളുടെ ധൈര്യത്തിന്റെയും നിര്‍ഭയത്വത്തിന്റെയും വാക്കുകള്‍ സമൂഹമാധ്യങ്ങളില്‍ വൈറാലാകുന്നു. തന്റെ കുടുംബത്തിലെ പോരാളിയായ തന്റെ പിതാവ് കശ്മീരി പണ്ഡിറ്റ് ബിസിനസുകാരന്‍ മഖാന്‍ ലാല്‍ ബിന്ദ്രൂവിന്റെ മരണത്തി കണ്ണീര്‍ പൊഴിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഡോ. സമൃദ്ധി ബിന്ദ്രൂ മാധ്യമങ്ങളോട് സംസാരിച്ചത്. ചൊവ്വാഴ്ചയാണ് ബിന്ദ്രൂ തന്റെ ഫാര്‍മസിയില്‍ വെടിയേറ്റ് മരിച്ചത്. ‘നിങ്ങള്‍ക്ക് ഒരു വ്യക്തിയെ കൊല്ലാന്‍ കഴിയും, പക്ഷേ നിങ്ങള്‍ക്ക് മഖാന്‍ ലാലിന്റെ ആത്മാവിനെ കൊല്ലാന്‍ കഴിയില്ല,’ പാകിസ്ഥാന്റെ പിന്തുണയുള്ള ടിആര്‍എഫ് നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ ബിന്ദ്രൂവും മറ്റ് രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. നിനക്കൊക്കെ പിന്നില്‍ നിന്നു വെടിവയ്ക്കാനും കല്ലെറിയാനും മാത്രമേ അറിയൂ. ധൈര്യമുണ്ടെങ്കില്‍ മുന്നില്‍ വരൂ, തര്‍ക്കിക്കൂ, സംസാസിക്കൂ, ഞാന്‍ വെല്ലുവിളിക്കുന്നെന്നും സമൃദ്ധി.

90 കളുടെ തുടക്കത്തില്‍ കശ്മീരി പണ്ഡിറ്റുകളുടെ പലായനസമയത്ത് അവളുടെ പിതാവ് എങ്ങനെയാണ് ഭീകരര്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്തതെന്നും ഇക്ബാല്‍ പാര്‍ക്കിലെ ലാന്‍ഡ്മാര്‍ക്ക് ബിന്ദ്രൂ മെഡിറ്റേറ്റ് ഫാര്‍മസി നടത്തി കുട്ടികള്‍ അടങ്ങിയ ഒരു കുടുംബത്തെ വളര്‍ത്തിയതിനെ കുറിച്ചും അഭിമാനത്തോടെയാണ് സമൃദ്ധി സംസാരിച്ചത്.. ‘ഞാന്‍ ഒരു അസോസിയേറ്റ് പ്രൊഫസറാണ്. ഞാന്‍ പൂജ്യത്തില്‍ നിന്നാണ് തുടങ്ങിയത്, എന്റെ അച്ഛന്‍ സൈക്കിളില്‍ നിന്നാണ് തുടങ്ങിയത്, എന്റെ സഹോദരന്‍ ഒരു പ്രശസ്ത പ്രമേഹരോഗ ചികിത്സ വിദഗ്ധനാമ്. അമ്മ കടയിലാണ്. അതാണ് മഖാന്‍ ലാല്‍ ബിന്ദ്രൂ ഞങ്ങള്‍ക്ക് നല്‍കിയ സ്വക്ക്,. അദ്ദേഹം ഒരു കശ്മീരി പണ്ഡിറ്റാണ് അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഒരിക്കലും മരിക്കുകയില്ല.

കശ്മീരി പണ്ഡിറ്റായ താന്‍ ക്ലാസ്സിലെ ഏക ഹിന്ദു പെണ്‍കുട്ടിയായിരുന്നു.’ഒരു ഹിന്ദുവായിരുന്നിട്ടും ഞാന്‍ ഖുറാന്‍ വായിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നത് നിങ്ങള്‍ക്ക് ശരീരത്തെ കൊല്ലാന്‍ കഴിയും, ആത്മാവ് ജീവിക്കുന്നു എന്നാണ്. അതിനാല്‍ ബിന്ദ്രൂവിന്റെ ആത്മാവ് ജീവനോടെ നിലനില്‍ക്കുമെന്നാണെന്നും സമൃദ്ധി. സമൃദ്ധിയുടെ വാക്കുകള്‍ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.