ചെ​ന്നൈ: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഉ​ട​ന്‍ ത​ന്നെ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​മെ​ന്നു തമിഴ് ന​ട​ന്‍ ര​ജ​നീ​കാ​ന്ത് അറിയിക്കുകയുണ്ടായി. ര​ജ​നി മ​ക്ക​ള്‍ മ​ന്‍​ട്രം പ്രവര്‍ത്തകരുമായുള്ള യോ​ഗ​ത്തി​നു ശേ​ഷ​മാ​ണു ര​ജ​നീ​കാ​ന്ത് ഇ​ക്കാ​ര്യം അ​റി​യി​ച്ചിരിക്കുന്നത്.

മ​ക്ക​ള്‍ മ​ന്‍​ട്രം സം​ഘ​ട​ന​യു​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രെ കാണുകയുണ്ടായി. അ​വ​ര്‍ അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞു. ഞാ​ന്‍ എ​ന്തു​ത​ന്നെ തീ​രു​മാ​നി​ച്ചാ​ലും എ​നി​ക്കൊ​പ്പം നി​ല്‍​ക്കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ എ​ന്‍റെ തീ​രു​മാ​നം ഉ​ട​നെ അ​റി​യി​ക്കുമെന്ന് ര​ജ​നീ​കാ​ന്ത് പറഞ്ഞു.

ര​ജ​നീ​കാ​ന്തി​ന്‍റെ പേ​രി​ല്‍ എ​ഴു​ത​പ്പെ​ട്ട ക​ത്ത് സോഷ്യല്‍ മീഡിയയില്‍ വൈ​റ​ലാ​യി ഒ​രു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്കു​ന്ന​ത്. ക​ത്തി​ലെ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ വ്യാ​ജ​മാ​ണെ​ന്നു പ​റ​ഞ്ഞ താ​രം ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.