കോട്ടയം: ഉഴവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി. ചേറ്റുകുളം സ്വദേശിനി ഭാരതിയെയാണ് (82) ഭര്‍ത്താവ് വെട്ടിക്കൊന്നത് .കൃത്യത്തിന് ശേഷം കിണറ്റില്‍ ചാടിയ ഭര്‍ത്താവ് രാമന്‍കുട്ടിയെ (85) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം ഉണ്ടായത് . ഇന്ന് രാവിലെയാണ് ഭാരതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്ത് വെട്ടേറ്റ നിലയിലായിരുന്നു കണ്ടെത്തിയത് . ആശുപത്രിയിലേക്ക് എത്തുന്നതിനു മുന്‍പ് തന്നെ ഇവര്‍ മരണപ്പെട്ടിരുന്നു.

വീട്ടിന്‍്റെ കോമ്ബൗണ്ടില്‍ തന്നെയുള്ള കിണറ്റില്‍ ചാടിയ നിലയിലാണ് ഭര്‍ത്താവ് രാമന്‍ കുട്ടിയെ കണ്ടെത്തിയത്. അതെസമയം കൊലപാതകത്തിനു കാരണം കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നിഗമനം.വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ബന്ധുക്കളൊക്കെ ഇവിടെ ഉണ്ടായിരുന്നു. പക്ഷേ, സംഭവം അറിഞ്ഞില്ല എന്നായിരുന്നു ഇവര്‍ നല്‍കിയ മൊഴി . മൊഴിയില്‍ പൊലീസിന് ചില സംശയങ്ങളുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മരിച്ച ഭാരതിയുടെ ശരീരം ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.