സംസ്ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ നിന്ന് പിഡബ്ല്യുസിക്ക് വിലക്ക്. രണ്ട് വർഷത്തേക്കാണ് പിഡബ്ല്യുസിയെ വിലക്കിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സ്പേസ് പാർക്കിലെ നിയമനവുമായി ബന്ധപ്പെട്ടാണ് നിലവിൽ പിഡബ്ല്യുസിയെ വിലക്കിയിരിക്കുന്നത്. കരാർ വ്യവസ്ഥകളിലെ വീഴ്ച കൂടി ചൂണ്ടിക്കാട്ടിയാണ് വിലക്ക്. സ്വപ്ന സുരേഷിന്റെ പേര് പറയാതെ ‘യോഗ്യതയില്ലാത്തയാളെ നിയമിച്ചു’ എന്നത് ഉത്തരവിൽ കാരണമായി പറയുന്നു.

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെഫോൺ പദ്ധതിയുടെ ചുമതല വഹിച്ചിരുന്നത് പിഡബ്ല്യുസിയാണ്. അതിന്റെ കരാർ കാലാവധി ഇന്ന് അവസാനിക്കും. എന്നാൽ കരാർ ഇനി പുതുക്കേണ്ടതില്ല എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പിഡബ്ല്യുസിയുമായി ചേർന്ന് സർക്കാർ വിവിധി പദ്ധതികൾ വിഭാവനം ചെയ്യുകയും, കരാറിലേർപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ കരാറുകൾ പാലിക്കുന്നതിൽ ​ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് പിഡബ്ല്യുസിക്കെതിരായ പ്രധാന ആരോപണം.