ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ടു നടന്ന സാമ്ബത്തിക ഇടപാട് കേസ് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തോട് പുരാവസ്‍തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ കയര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തന്നെ ഒരിക്കലും താഴ്ത്തിക്കാണരുതെന്നും തന്‍റെ ബന്ധങ്ങളെക്കുറിച്ച്‌ പൊലീസ് സംഘത്തിന് വേണ്ടപോലെ അറിയില്ലെന്നും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

ഹരിപ്പാടുള്ള ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട ആറുകോടി 27 ലക്ഷം രൂപയുടെ സാമ്ബത്തിക ഇടപാടില്‍ വിവരശേഖരണത്തിനാണ് ഡിവൈഎസ്പിയും സംഘവും രണ്ടുമാസം മുമ്ബ് കൊച്ചി കലൂരിലുളള വീട്ടിലെത്തിയത്.

ശ്രീവത്സം പോലീസില്‍ നല്‍കിയ പരാതിക്ക് ബദലായി മോന്‍സനും പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണസംഘത്തോട് സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു മോന്‍സന്‍റെ നിലപാട്.