ഇടുക്കി ആനച്ചാലില്‍ ഏഴു വയസുകാരനെ തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധു മുഹമ്മദ് ഷാന്‍ പിടിയില്‍. മുതുവാന്‍കുടിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കുടുംബ വഴക്കിന്റെ പേരില്‍ ഭാര്യയുടെ അമ്മയെയും സഹോദരിയെയും മക്കളെയും ഇയാള്‍ ആക്രമിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഏഴ് വയസുകാരന്‍ ഫത്താഹ് റിയാസിനെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയുടെ മാതാവിന്‍്റെ നില ഗുരുതരമാണ്.