ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ കസ്റ്റഡിയില്‍. ക്രൂസ് കപ്പലില്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തതിനാണ് ആര്യനെ കസ്റ്റഡിയിലെടുത്തത്. മുംബൈ തീരത്ത് കോര്‍ഡീലിയ എന്ന ക്രൂസ് കപ്പലില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തി പരിശോധനയിലാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 13 പേരെ കസ്റ്റിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കപ്പലില്‍ നിന്നും കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള നിരോധിത ലഹരി മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഈ ആഡംബര കപ്പല്‍ ഒരാഴ്ച മുമ്ബ് കൊച്ചിയിലും എത്തിയിരുന്നു. മുംബൈ തീരത്തിന് സമീപം പുറം കടലില്‍ നിര്‍ത്തിയിരുന്ന കപ്പലിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കപ്പലില്‍ മൂന്ന് യുവതികളുമുണ്ടായിരുന്നു. പാര്‍ട്ടിയുടെ സംഘാടകരോട് രാത്രി 11 മണിക്ക് തന്നെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പരിശോധന നടത്തിയത്.

എണ്‍പതിനായിരം രൂപയാണ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് ഒരാളില്‍ നിന്ന് ഈടാക്കിയിരുന്നത്. പിടിയിലായവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആലോചിക്കുന്നുണ്ട്.