ക​ണ്ണൂ​ര്‍: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി. ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന ജോ​ലി​യി​ല്‍ വ​ള​രെ​യ​ധി​കം സം​തൃ​പ്ത​നാ​ണ്. അ​തു തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് പി.​പി. മു​കു​ന്ദ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​തി​ക​ര​ണം. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ സം​ഘ​ട​നാ കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​യി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.