തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കില്ലെന്നും പിടിച്ച തുക തിരിച്ച് നൽകുമെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ധനവകുപ്പിന്റെ ശുപാർശ പ്രകാരമാണ് മന്ത്രിസഭായോഗം ഈ തീരുമാനം എടുത്തത്.കൊറോണ പ്രതിസന്ധിയെ തുടർന്നാണ് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് 20 ശതമാനം പിടിക്കാൻ സർക്കാർ തീരുമാനിച്ചു. നേരത്തെ ശമ്പളത്തിൽ നിന്ന് പിടിച്ച തുക പിഎഫിൽ ലയിപ്പിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

പ്രളയകാലത്ത് സാലറി ചാലഞ്ച് വഴി ശമ്പളം പിടിച്ചിരുന്നു. എന്നാൽ കൊറോണ സാഹചര്യത്തിൽ നിർബന്ധിത ശമ്പളമാണ് പിടിച്ചിരുന്നത്. സർക്കാരിന്റെ ഈ തീരുമാനതിനെതിരെ ജിവനക്കാർ പ്രതിഷേധം നടത്തിയിരുന്നു. ഈ പ്രതിഷേധത്തിനാണ് ഇപ്പോൾ മന്ത്രിസഭായോഗത്തിൽ തീരുമാനമായത്.