വില്‍നിയസ്​: യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയില്‍ രോഗിയുടെ വയറില്‍നിന്ന്​ ഡോക്​ടര്‍മാര്‍ നീക്കം ചെയ്​തത്​ ഒരു​ കിലോയിലധികം വരുന്ന സ്​ക്രൂവും ആണിയും. കടുത്ത വയറുവേദനയെ തുടര്‍ന്ന്​ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന്​ നടത്തിയ വിദഗ്​ധ പരിശോധനയിലാണ്​ ഞെട്ടിക്കുന്ന സംഭവം കണ്ടെത്തിയത്​.

രോഗിയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ബാള്‍ട്ടിക്​ നഗരമായ ക്ലൈപെഡയിലെ ആശുപത്രിയിലായിരുന്നു ശസ്​ത്രക്രിയ.

എക്​സ്​റേയില്‍ രോഗിയുടെ വയറില്‍ നിരവധി ലോഹങ്ങള്‍ കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ചിലതിന്‍റെ നീളം പത്തുസെന്‍റീമീറ്ററോളം വരും.​ തുടര്‍ന്ന്​ നടത്തിയ സ്​കാനിങ്ങില്‍ യുവാവിന്‍റെ വയറ്റില്‍ ഒരു കിലോയിലധികം സ്​​ക്രൂവും ആണിയുമാണെന്ന്​ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ്​ ഇയാള്‍ ഇവ വിഴുങ്ങിയതെന്നും ഡോക്​ടര്‍മാരോട്​ പറഞ്ഞു.

മൂന്നുമണിക്കൂര്‍ നീണ്ട ശസ്​ത്രക്രിയയിലൂടെ ഡോക്​ടര്‍മാര്‍ ആണിയും സ്​ക്രൂവും പുറത്തെടുത്തതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു. ഇതിനുമുമ്ബ്​ ഇത്തരം സംഭവം റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ലെന്നും ഡോക്​ടര്‍മാര്‍ പറഞ്ഞു.

രോഗിയുടെ ശരീരത്തില്‍നിന്ന്​ നീക്കം ചെയ്​ത സ്​ക്രൂവിന്‍റെയും ആണികളുടെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു ട്രേയില്‍ നിരത്തിവെച്ചിരിക്കുകയായിരുന്നു ഇവ.

സെപ്​റ്റംബറില്‍ നോക്കിയ 3310 മൊബൈല്‍ ഫോണ്‍ വിഴുങ്ങിയിരുന്നു. തുടര്‍ന്ന്​ ശസ്​ത്രക്രിയയിലൂടെ ഇവ പുറത്തെടുക്കുകയായിരുന്നു