ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. വടകരയിലെ സൊസൈറ്റി ഓഫീസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് സ്ഥാപനവുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

രാവിലെ 9.30 ഓടെയാണ് പരിശോധന ആരംഭിച്ചത്. രണ്ടര മണിക്കൂര്‍ പരിശോധന നീണ്ടു. സി.എം. രവീന്ദ്രന് സ്ഥാപനവുമായി പണമിടപാട് ഉണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന നടത്തിയത്. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.

അതേസമയം, വിഷയത്തില്‍ വിശദീകരണവുമായി ഊരാളുങ്കല്‍ സൊസൈറ്റി തന്നെ രംഗത്തുവന്നു. സംശയമുള്ള എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തിയാണ് ഇഡി മടങ്ങിയതെന്ന് സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശന്‍ അറിയിച്ചു.