ചേര്‍ത്തല: പുരാവസ്​തു തട്ടിപ്പ്​ കേസില്‍ മോന്‍സണ്‍ മാവുങ്കലിന്​​ വഴിവിട്ട സഹായം ചെയ്​ത്​ നല്‍കിയ ചേര്‍ത്തല സി.ഐയെ സ്ഥലം മാറ്റി. ചേര്‍ത്തല സി.ഐ ശ്രീകുമാറിനെ പാലക്കാട്​ ക്രൈംബ്രാഞ്ചി​േലക്കാണ്​ സ്ഥലം​ മാറ്റിയത്​.

മോന്‍സണുമായി ബന്ധപ്പെട്ട ​കേസുകളില്‍ വഴിവിട്ട്​ സഹായങ്ങള്‍ ശ്രീകുമാര്‍ ചെയ്​ത്​ നല്‍കിയതായാണ്​ ആരോപണം. പൊ​ലീ​സി​ലെ അ​ഴി​മ​തി​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ചേ​ര്‍ത്ത​ല​യി​ല്‍ സി.​പി.​ഐ പ്ര​ത്യ​ക്ഷ സ​മ​ര​ത്തിന്​ തീരുമാനിച്ചിരുന്നു.

ടൗ​ണ്‍ വെ​സ്​​റ്റ്​ ലോ​ക്ക​ല്‍ ക​മ്മി​റ്റി​ സ്​​റ്റേ​ഷ​നു​മു​ന്നി​ല്‍ സ​മ​രം ​െച​യ്യാ​ന്‍ നേ​തൃ​ത്വ​ത്തി​െന്‍റ അ​നു​മ​തി തേ​ടി​യിരുന്നു. ക്രൈ​ബ്രാ​ഞ്ച് അ​റ​സ്​​റ്റ്​​ചെ​യ്ത മോ​ന്‍സ​ണ്‍ മാ​വു​ങ്ക​ലു​മാ​യി ചേ​ര്‍ത്ത​ല​യി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം.

എന്നാല്‍ സംസ്ഥാനത്തെ 26 ഓളം സി.ഐമാര്‍ക്ക്​ സ്ഥലം മാറ്റം ഉണ്ടായ പശ്ചാത്തലത്തിലാണ്​ ശ്രീകുമാറി​നെയും മാറ്റിയതെന്നാണ്​ ഔദ്യോഗിക വിശദീകരണം.

അതെ സമയം പു​രാ​വ​സ്തു വി​റ്റ പ​ണം തി​രി​ച്ചു​പി​ടി​ക്കാ​നെ​ന്ന​പേ​രി​ല്‍ പ​രാ​തി​ക്കാ​രി​ല്‍​നി​ന്ന് മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ പ​ണം ത​ട്ടി​യ​തി​ന് തെ​ളി​വു​ണ്ടെ​ന്നാണ്​ ക്രൈം​ബ്രാ​ഞ്ച്. പറയുന്നത്​.

പ​ത്ത് കോ​ടി ത​ട്ടി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന്​ കൃ​ത്യ​മാ​യ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. മോ​ന്‍​സ​ണിെന്‍റ​യും സ​ഹാ​യി​യു​ടെ​യും അ​ക്കൗ​ണ്ട് വ​ഴി നാ​ല് കോ​ടി​യോ​ളം രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.