നിതിനയെ കഴുത്തറുത്തു കൊന്ന കേസില്‍ പ്രതി അഭിഷേകിനെ സെന്റ് തോമസ് കോളജ് ക്യാംപസിലെത്തിച്ച്‌ തെളിവെടുത്തു.നിതിനയെ കൊലപ്പെടുത്തിയ ബ്ലേഡ് കൂത്താട്ടുകുളത്തെ കടയില്‍നിന്നു വാങ്ങിയെന്നാണ് അഭിഷേക് പൊലീസിനു മൊഴി നല്‍കിയത്.

ക്യാംപസില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായ സ്ഥലവും കൊലപാതകം നടന്ന സ്ഥലവും അഭിഷേക് പൊലീസിന് കാണിച്ചു കൊടുത്തു. നിതിനയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ച രീതിയും വിശദീകരിച്ചു. കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും അഭിഷേകിനെ ഇവിടെ എത്തിച്ചു തെളിവെടുക്കുക. പാലാ ഡിവൈഎസ്പിയുടെ നേതൃത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്.