പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വയോജന ദിനത്തില്‍ ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. വയോജനങ്ങളോട് കാണിക്കുന്ന നിന്ദ സമൂഹം ഒരിക്കലും പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു .

. ആര്‍.എസ്.എസ് മുന്‍ വിഭാഗ് കാര്യവാഹ് ജി. ശിവരാമന്‍ നായര്‍, ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് തുരുത്തിക്കര രാമകൃഷ്ണപിള്ള തുടങ്ങി 71 മുതിര്‍ന്ന പൗരന്മാരെ ചടങ്ങില്‍ആദരിച്ചു.നീണ്ടകര ഇടവക വികാരി ഫാ. ജഗദീഷ് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

മുന്‍ ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ദേശീയ സമിതിയംഗം എം.എസ്. ശ്യാംകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബി. ശ്രീകുമാര്‍, വെള്ളിമണ്‍ ദിലീപ്, വൈസ് പ്രസിഡന്റുമാരായ ശശികലറാവു, മാലുമേല്‍ സുരേഷ്, എ.ജി. ശ്രീകുമാര്‍, ലതാ മോഹന്‍, സെക്രട്ടറിമാരായ വി.എസ്. ജിതിന്‍ദേവ്, ബി. ശൈലജ, പരവൂര്‍ സുനില്‍, പത്മകുമാരി, ട്രഷറര്‍ മന്ദിരം ശ്രീനാഥ്, സെല്‍ കണ്‍വീനര്‍ സി. തമ്ബി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ ബിറ്റി സുധീര്‍, കൗണ്‍സിലര്‍മാരായ കൃപ വിനോദ്, ഗിരീഷ്, സജിദാനന്ദ എന്നിവര്‍ നേതൃത്വം നല്‍കി.