കാ​​​ന്‍​​​ബ​​​റ: ​​​ന​​​വം​​​ബ​​​റി​​​ല്‍ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ര്‍​​​ത്തി​​​ക​​​ള്‍ തു​​​റ​​​ക്കു​​​മെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്കോ​​​ട്ട് മോ​​​റി​​​സ​​​ണ്‍ അ​​​റി​​​യി​​​ച്ചു. ഇതോടെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ നി​​​ര​​​ക്ക് എ​​​ണ്‍​​​പ​​​തു ശ​​​ത​​​മാ​​​നം പി​​​ന്നി​​​ട്ട സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു വ​​​രാ​​​നും പോ​​​കാ​​​നു​​​മാ​​​ണ് അ​​​നു​​​മ​​​തി നല്‍കുമെന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പറഞ്ഞു. കോ​​​വി​​​ഡ് വ്യാ​​​പ​​​നം നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​യി ക​​​ര്‍​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​റ്റ​​വു​​മ​​ധി​​കം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ.
ദീ​​​ര്‍​​​ഘ​​​കാ​​​ല​​​മാ​​​യി വി​​​ദേ​​​ശ​​​ത്തു കു​​​ടു​​​ങ്ങി​​​യ പൗ​​​ര​​​ന്മാ​​​ര്‍ തിരികെ രാ​​​ജ്യത്തെത്താനാണ് ഇപ്പോള്‍ അതിര്‍ത്തികള്‍ തുറക്കുന്നതെന്നും, പക്ഷേ വി​​​ദേ​​​ശി​​​ക​​​ളെ ഉ​​​ട​​​ന്‍ രാ​​​ജ്യ​​​ത്തു പ്ര​​​വേ​​​ശി​​​പ്പിക്കില്ലെന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കൂട്ടിച്ചേര്‍ത്തു.