കോഴിക്കോട്​: തിന്മക​ള്‍​ക്കെ​തിരേ ന​മ്മ​ള്‍ ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണമെന്ന മുന്നറിയിപ്പ് നല്‍കി വീണ്ടും പാലാ ബിഷപ്പ് ​േജാസഫ്​ കല്ലറങ്ങാട്ട്. സ​മൂ​ഹ​ത്തി​ലെ അ​പ​ക​ട​ങ്ങ​ള്‍​ക്കെ​തിരേ മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍​ക​ുമ്ബാള്‍ ന​മു​ക്കു വേ​ണ്ട​ത് വി​വേ​ക​വും ജാ​ഗ്ര​ത​യു​മാ​ണ്. സാ​മൂ​ഹി​ക തിന്മ​ക​ള്‍​ക്കെ​തി​രേ ന​മു​ക്കു വേ​ണ്ട​ത് മൗ​ന​മോ ത​മ​സ്കര​ണ​മോ തി​ര​സ്കര​ണ​മോ വ​ള​ച്ചൊ​ടി​ക്ക​ലു​ക​ളോ പ്ര​തി​ഷേ​ധ​മോ അ​ല്ല. മ​റി​ച്ച്‌ അ​വ​യെ​പ്പ​റ്റി​യു​ള്ള പ​ഠ​ന​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും തു​റ​ന്ന ച​ര്‍​ച്ച​ക​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​ണെന്നും ബിഷപ്പ്​ പറയുന്നു.

“തുറന്ന്​ പറയേണ്ടപ്പോള്‍ നിശ്​ബദ്​നായിരിക്കരുത്” എന്ന തലക്കെട്ടില്‍ ഗാന്ധിജയന്തി ദിനത്തില്‍ സഭാ മുഖപത്രമായ ദീപികയില്‍ എഴുതിയ ലേഖനത്തിലാണ്​ പാലാ ബിഷപ്പിന്‍റെ പരാമര്‍ശം.

മതേതരത്വം കൊണ്ട്​ ആര്‍ക്കാണ്​ ഗുണമെന്ന ചോദ്യം പലകോണുകളില്‍ നിന്നും ഇപ്പോള്‍ ഉയരുന്നുണ്ടെന്ന്​ പാലാ ബിഷപ്പ്​​. മതേതര വഴിയിലൂടെ സഞ്ചരിച്ച്‌​ വര്‍ഗീയ കേരളത്തില്‍ എത്തിപ്പെടുമോ എന്ന ആശങ്ക ഇന്ന്​ നിലനില്‍ക്കുന്നു. മ​തേ​ത​ര​ത്വ​ത്തി​ന്‍റെയും പു​രോ​ഗ​മ​ന ചി​ന്ത​യു​ടെ​യും വെ​ളി​ച്ച​ത്തി​ല്‍ സ്വ​ന്തം സ​മു​ദാ​യ​ത്തെ ത​ള്ളി​പ്പ​റ​യ​ണ​മെ​ന്നാ​ണ് ചി​ല​ര്‍ ശ​ഠി​ക്കു​ന്ന​ത്​. സമുദായത്തെ കാര്‍ന്നു തിന്നുന്ന തിന്മകളെക്കുറിച്ച്‌​ സംസാരിക്കാന്‍ പാടില്ലെന്നാണ്​ പറയുന്നതെന്നും ലേഖനത്തില്‍ ​ചൂണ്ടിക്കാട്ടുന്നു.