മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് രമേശ് പിഷാരടി. നടന്‍ എന്നതിന് പുറമെ താനൊരു മികച്ച അവതാരകനും സംവിധായകനുമാണെന്നും താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. രമേശ് പിഷാരടിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ ഈ ആശംസകള്‍ക്കെല്ലാം നന്ദി പറയുകയാണ് പിഷാരടി.

“നന്ദി.. ഇന്ന് അനുഭവിച്ച സന്തോഷം അളവറ്റതാണ്. സ്നേഹം സ്വീകരിക്കപ്പെടേണ്ടത് മാത്രമല്ല; ലഭിച്ചതിന്റെ പതിന്മടങ്ങു തിരിച്ചു നല്‍കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇന്നൊരു ദിവസത്തിന്റെ കടം വീട്ടാന്‍ ഈ ജന്മം മതിയാകാതെ വരും..പിറന്നാളാശംസകളറിയിച്ച പ്രിയപ്പെട്ടവര്‍,സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, മാധ്യമങ്ങള്‍,സര്‍വോപരി പ്രേക്ഷകര്‍ അങ്ങനെ അങ്ങനെ ഓരോരുത്തര്‍ക്കും നന്ദി, ” പിഷാരടി കുറിക്കുകയും ചെയ്തു.