ഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ മനുഷ്യവര്‍ഗത്തിന്റെ പ്രതിരോധത്തിന്റെ തെളിവാണ് ദുബായ് എക്സ്പോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുഎഇയുമായും ദുബായിയുമായും നമ്മുടെ ആഴമേറിയതും ചരിത്രപരവുമായ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതില്‍ എക്സ്പോ വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സ്പോയെ വെര്‍ച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി.

‘ദുബായിലെ എക്‌സ്‌പോ 2020 ഇന്ത്യാ പവലിയനിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ഇത് ഒരു ചരിത്രപരമായ മേളയാണ്. പശ്ചിമേഷ്യ, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ മേളയാണ് ഇത്. മേളയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നുമായാണ് ഇന്ത്യ പങ്കെടുക്കുന്നത്. യുഎഇയുമായും ദുബായുമായും ഞങ്ങളുടെ ആഴമേറിയതും ചരിത്രപരവുമായ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതില്‍ ഈ മേള ഒരുപാട് മുന്നോട്ട് പോകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ – പ്രധാനമന്ത്രി പറഞ്ഞു.