തിരുവനന്തപുരം: ഓട്ടോ റിക്ഷയില്‍ കറങ്ങി മദ്യവില്‍പ്പന നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്ത് എക്‌സൈസ്. നീറമണ്‍കര സ്വദേശി മനോജ്, താളികുഴി സ്വദേശി ബൈജു എന്നിവരെയാണ് വാമനപുരം പോലീസ് അറസ്റ്റ് ചെയ്തത്.

മദ്യഷാപ്പുകള്‍ തുറക്കാത്ത ഒന്നും രണ്ടും തീയതികളില്‍ നേരത്തെ ശേഖരിച്ചുവെച്ച മദ്യം കല്ലറ കുറ്റിമൂട് ഭാഗങ്ങളില്‍ അമിത വിലയ്‌ക്ക് വില്‍ക്കുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഓട്ടോ റിക്ഷയില്‍ പ്രത്യേക അറ ഉണ്ടാക്കിയാണ് ഇവര്‍ കുപ്പി സൂക്ഷിച്ചിരുന്നത്.

മനോജിന്റെ ഉടമസ്ഥതിയില്‍ ഉള്ള മണിക്കുട്ടന്‍ എന്ന ഓട്ടോയും ബിജുവിന്റെ അനാമിക എന്ന ഓട്ടോയും ഉപയോഗിച്ചാണ് ഇവര്‍ മദ്യവില്‍പ്പന നടത്തിയത്. പ്രതികളില്‍ നിന്ന് അഞ്ച് കുപ്പി മദ്യവും പണവും കണ്ടെടുത്തിട്ടുണ്ട്. വാഹനം എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.