തൃ​ശൂ​ര്‍: ഈ​യി​ടെ ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍ റി​ലീ​സ്​ ചെ​യ്​​ത, ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ര​ഞ്​​ജി​ത്ത്​ ശ​ങ്ക​ര്‍ സം​വി​ധാ​നം ചെ​യ്​​ത ‘സ​ണ്ണി’ എ​ന്ന സി​നി​മ ത​െന്‍റ ‘ടോ​ള്‍ ഫ്രീ 160060060’ ​എ​ന്ന സി​നി​മ​യോ​ട്​ സാ​ദൃ​ശ്യ​മു​ള്ള​താ​ണെ​ന്ന്​ സം​വി​ധാ​യ​ക​ന്‍ സ​ജീ​വ​ന്‍ അ​ന്തി​ക്കാ​ട്. ഇ​രു ചി​ത്ര​വും ഏ​റെ​ക്കു​റെ ഒ​രേ പ്ര​മേ​യ​മാ​ണ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. 2020 മേ​യി​ല്‍ പ്രീ ​​പ്രൊ​ഡ​ക്​​ഷ​ന്‍ ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ച്‌​ അ​ഞ്ച്​ മാ​സം കൊ​ണ്ട്​ പൂ​ര്‍​ത്തീ​ക​രി​ച്ച സി​നി​മ​യാ​ണ്​ ‘ടോ​ള്‍ ഫ്രീ’.

2021 ​ഒ​ക്​​ടോ​ബ​ര്‍ 21ന്​ ​അ​ന്തി​ക്കാ​ട്ട്​ ഷൂ​ട്ടി​ങ്​​ തു​ട​ങ്ങു​ക​യും 30ന്​ ​പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്​​തു. ‘സ​ണ്ണി’​യു​ടെ ഷൂ​ട്ടി​ങ്​​ തു​ട​ങ്ങു​േ​മ്ബാ​ഴേ​ക്കും ​’ടോ​ള്‍​ഫ്രീ’ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ഒ​രു ന​ട​ന്‍ മാ​ത്ര​മു​ള്ള, ഒ​രു മു​റി​യി​ല്‍ ഒ​രു സീ​ന്‍ മാ​ത്ര​മു​ള്ള സി​നി​മ​യാ​ണ്​ ‘ടോ​ള്‍ ഫ്രീ’. ‘​സ​ണ്ണി’ എ​ന്ന ചി​ത്രം ‘ടോ​ള്‍ ഫ്രീ’​ക്ക്​ ശേ​ഷം മാ​ത്രം സം​ഭ​വി​ച്ച​താ​ണെ​ന്നും സ​ജീ​വ​ന്‍ അ​ന്തി​ക്കാ​ട്​ അ​വ​കാ​ശ​പ്പെ​ടുന്നു.