കോട്ടയം: സഹപാഠി കഴുത്തറുത്ത് കൊന്ന നിതിനയുടെ വേര്‍പാടിന്‍റെ ഞെട്ടലിലാണ് തലയോലപ്പറമ്ബിലെ കുറുന്തറ ഗ്രാമം. മകളുടെ മരണത്തോടെ ഒറ്റയ്ക്കായിപ്പോയ ഹൃദ്രോഗി കൂടിയായ അമ്മ ബിന്ദുവിനെ ആശ്വസിപ്പിക്കാന്‍ പോലും കഴിയാത്ത അത്ര സങ്കടത്തിലാണ് അയല്‍വാസികളും സുഹൃത്തുക്കളും. അമ്മയ്ക്ക് മാത്രമല്ല നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവളായിരുന്നു നിതിന. ക്രൂരകൊലപാതകത്തിനിരയായത് നിതിനയാണെന്നറിഞ്ഞ ഞെട്ടലില്‍ നിന്നും ഇപ്പോ‍ഴും അവര്‍ മുക്തരായിട്ടില്ല.

അതേസമയം, കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവെടുപ്പ് ഇന്ന് നടക്കും.കൊലപാതകം ആസൂത്രിതമെന്നാണ് പോലീസിന്റെ നിഗമനം. കൊലനടത്താനായി ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ ഒരു കടയില്‍ നിന്നാണ് അഭിഷേക് ബ്ലേഡ് വാങ്ങിയത്. ഈ ബ്ലേഡ് കൈവശം വച്ചാണ് അഭിഷേക് നടന്നിരുന്നതെന്നാണ് വിവരം.പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. കൊലപാതകം നടന്ന ക്യാംപസില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും.