കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലും താനുമായി പ്രൊഫഷണല്‍ അടുപ്പം മാത്രമാണുള്ളതെന്ന് നടി ശ്രുതി ലക്ഷ്മി. ഇത് പുറത്തുവന്നതോടെ താരതത്തിനു നേരെ വിമര്‍ശനമുയരുകയും ചെയ്തു. ഇതോടെയാണ് മോന്‍സനുമായി തനിക്ക് വ്യക്തിപരമായ ബന്ധങ്ങളൊന്നുമില്ലെന്ന് വെളിപ്പെടുത്തി നടി രംഗത്ത് വന്നത്.മോന്‍സനു വേണ്ടി അവതരിപ്പിച്ച പരിപാടികളുടെ വിഡിയോകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തികച്ചും പ്രഫഷനലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂ. ഒരു ഡോക്ടര്‍ എന്ന നിലയിലും അദ്ദേഹത്തില്‍നിന്നു സേവനം ലഭിച്ചിട്ടുണ്ട്. വളരെ മാന്യമായി ഇടപെടുന്ന വ്യക്തിയായിരുന്നു. എന്നാല്‍ തട്ടിപ്പുകാരനാണെ വാര്‍ത്തകള്‍ കേട്ട് ഞെട്ടിപ്പോയി.

പരിപാടികള്‍ക്ക് പേയ്മെന്റ് കൃത്യമായി തരും. ആര്‍ട്ടിസ്റ്റുകള്‍ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാന്‍ സുരക്ഷിതത്വവും നോക്കിയിരുന്നു. അതും അവിടെ നിന്നും ലഭിച്ചു.അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹം ഒരു ഡോക്ടര്‍ ആണോ എന്നൊന്നും എനിക്കറിയില്ല.ശ്രുതി ലക്ഷ്മി വ്യക്തമാക്കുന്നു.