ജിദ്ദ: സൗദിയില്‍ ഇനി പുറത്തിറങ്ങാന്‍ അനുമതി രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രം.

സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍, കച്ചവട കേന്ദ്രങ്ങള്‍, ടാക്സികള്‍, പൊതു വാഹനങ്ങള്‍, വിമാനം, ട്രെയിന്‍ സര്‍വീസ് തുടങ്ങി എല്ലായിടത്തു കയറാനും ഇനി മുതല്‍ രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാണ്.

നേരത്തെ ഒരു ഡോസ് എടുത്തവരും രണ്ട് ഡോസെടുക്കണം. ഒക്ടോബര്‍ 10ന് ഉത്തരവ് പ്രാബല്യത്തിലാകും.

ആരോഗ്യന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിന്‍ ഒക്ടോബര്‍ 10ന് മുമ്ബ് എല്ലാവരും എടുക്കേണ്ടതുണ്ട്. നേരത്തെ കോവിഡ് ബാധിച്ച്‌ ഒരു ഡോസ് എടുത്തവരും രണ്ടാം ഡോസ് എടുക്കണം. എന്നാല്‍ തവക്കല്‍നായില്‍ ഇളവ് അനുവദിക്കപ്പെട്ടവര്‍ക്ക് ഇളവ് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.