സൗദിയില്‍ സ്വര്‍ണാഭരണം മോഷ്ടിക്കല്‍ പതിവാക്കിയ യുവതികളുള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍. റിയാദിലെ ജ്വല്ലറികളിലാണ് പ്രതികള്‍ ആഭരണക്കവര്‍ച്ച തൊഴിലാക്കി നടത്തിവന്നത്. സംഘത്തില്‍ രണ്ടു യുവതികളാണുള്ളത്. കൂട്ടാളികളായി രണ്ടു പുരുഷന്മാരും.നാലുപേരും നുഴഞ്ഞുകയറ്റക്കാരായ യമനികളാണ്.
ഉപഭോക്താക്കളായി സംഘം ജ്വല്ലറികളിലെത്തും. വിവിധ ആഭരണങ്ങള്‍ എടുപ്പിച്ച് വാങ്ങിക്കാനെന്ന വ്യാജേന പരിശോധിക്കും. ഇതിനിടയില്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആഭരണങ്ങള്‍ ഒളിപ്പിക്കും. 61,000 റിയാല്‍ വില മതിക്കുന്ന 305 ഗ്രാം തൂക്കമുള്ള ആഭരണങ്ങള്‍ പ്രതികളുടെ പക്കല്‍നിന്ന് കണ്ടെത്തി.