ഇംഫാല്‍: സാമൂഹിക പ്രവര്‍ത്തകന്‍ അതുവാന്‍ അബോണ്‍മെയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ എന്‍ഐഎ.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) സെപ്റ്റംബര്‍ 30 ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

മണിപ്പൂര്‍ ഗവണ്‍മെന്റിന്റെ സ്പെഷ്യല്‍ സെക്രട്ടറി എച്ച്‌. ഗ്യാന്‍ പ്രകാശ് വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ആഗ്രഹപ്രകാരം, എഫ്‌ഐആര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിശദാംശങ്ങളും സംഭവത്തില്‍ നല്‍കിയിട്ടുണ്ടെന്ന് ഹോം കൈവശമുള്ള മുഖ്യമന്ത്രി എന്‍. ബിരേന്‍ പ്രസ്താവിച്ചു.

സെപ്റ്റംബര്‍ 22 നാണ് തമെങ്‌ലോംഗ് ജില്ലയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ അതുവാന്‍ അബോണ്‍മെയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.