കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് കൃ​ഷി വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന് ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ മി​ഷ​ന്‍ ത​യാ​റെ​ടു​പ്പ് ആ​രം​ഭി​ച്ചു. ഈ ​വ​ര്‍​ഷം നൂ​റേ​ക്ക​ര്‍ സ്ഥ​ല​ത്ത് കൃ​ഷി​ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യം. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പാ​ലാ, കാ​ഞ്ഞി​ര​പ്പ​ള്ളി, ഈ​രാ​റ്റു​പേ​ട്ട, കൊ​ഴു​വ​നാ​ല്‍, കൂ​രോ​പ്പ​ട, വാ​ഴൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 20 ഏ​ക്ക​റി​ല്‍ കൃ​ഷി ആ​രം​ഭി​ച്ചു. ഏ​റ്റ​വു​മ​ധി​കം ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് കൃ​ഷി ചെ​യ്യു​ന്ന​ത് പാ​ലാ​യി​ലാ​ണ്. എ​ട്ട് ഏ​ക്ക​റി​ല​ധി​ക​മാ​ണ് കൃ​ഷി. ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ ജൈ​വ​കൃ​ഷി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത ന​ഴ്സ​റി​ക​ളി​ല്‍​നി​ന്നു​ള്ള തൈ​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വാ​ണി​ജ്യ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഒ​രു ഹെ​ക്ട​റി​ന് 30,000 രൂ​പ സ​ബ്സി​ഡി​യും വി​ള ഇ​ന്‍​ഷു​റ​ന്‍​സും ന​ല്‍​കും. കു​റ​ഞ്ഞ​ത് 25 സെന്‍റ്​ മു​ത​ലു​ള്ള​വ​ര്‍​ക്ക് സ​ഹാ​യം ല​ഭി​ക്കും.

വി​ദേ​ശ പ​ഴ​വ​ര്‍​ഗ​മാ​യ ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ടി​ന് 10 വ​ര്‍​ഷ​ത്തി​ല​ധി​കം ആ​യു​സ്സു​ണ്ട്. പ​ട​ര്‍​ന്നു​ക​യ​റു​ന്ന ക​ള്ളി​മു​ള്‍ വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട ചെ​ടി​യി​ല്‍ 200 ഗ്രാം ​മു​ത​ല്‍ ഒ​രു​കി​ലോ വ​രെ തൂ​ക്ക​മു​ള്ള പ​ഴ​ങ്ങ​ളു​ണ്ടാ​കും. കോ​ണ്‍​ക്രീ​റ്റ് താ​ങ്ങു​കാ​ലു​ക​ള്‍ സ്ഥാ​പി​ച്ച്‌ അ​വ​ക്ക്​ മു​ക​ളി​ല്‍ റ​ബ​ര്‍ ട​യ​റു​ക​ള്‍ കെ​ട്ടി ഉ​റ​പ്പി​ച്ചാ​ണ് ചെ​ടി വ​ള​ര്‍​ത്തു​ന്ന​ത്. ര​ണ്ട​ര ഏ​ക്ക​റി​ല്‍ 3000 തൈ​ക​ള്‍ വ​രെ കൃ​ഷി​ചെ​യ്യാ​നാ​കും. കോ​ഴ​യി​ലെ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് കൃ​ഷി​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന പ​രി​ശീ​ല​നം ന​ല്‍​കു​ന്നു​ണ്ട്.

ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​ക്കു​ന്ന​ത​നു​സ​രി​ച്ച്‌ കു​മ​ര​കം കൃ​ഷി വി​ജ്ഞാ​ന്‍ കേ​ന്ദ്ര​വു​മാ​യി ചേ​ര്‍​ന്ന് മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നും പ​രി​ശീ​ല​നം ന​ല്‍​കും. ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ മി​ക​ച്ച വി​ല​ക്ക്​ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​റ്റ​ഴി​ക്കാ​നാ​കും. എ​ല്ലാ ബ്ലോ​ക്കു​ക​ളി​ലും ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് കൃ​ഷി സ​ജീ​വ​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ മി​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ലി​സി ആ​ന്‍​റ​ണി പ​റ​ഞ്ഞു.