പാലാ സെന്‍റ് തോമസ് കോളജ് ഗ്രൗണ്ടിനു സമീപം കൊല്ലപ്പെട്ട നിഥിനമോളും കൊലയാളി അഭിഷേക് ബൈജുവും തമ്മില്‍ വഴക്കിട്ടെന്ന് സുരക്ഷാ ജീവനക്കാരന്‍. ബഹളം കേട്ട്​ അങ്ങോട്ട്​ പോകു​​േമ്ബാള്‍ പെണ്‍കുട്ടിയെ കഴുത്തിന്​ പിടിച്ച്‌​ നിലത്തിരുത്തുന്നത്​ കണ്ടു. താന്‍ അടുത്തെത്തു​േമ്ബാഴുക്ക്​ പെണ്‍കുട്ടിയുടെ കഴുത്തില്‍ നന്ന്​ രക്​തം ചീറ്റുന്നത്​ കണ്ടെന്നും സുരക്ഷ ജീവനക്കാരന്‍ പറഞ്ഞു.

“ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുന്നത് ദൂരെ നിന്ന് ഞാന്‍ കണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ യുവാവ് പിടിച്ചുതള്ളി. ശേഷം പെണ്‍കുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച്‌ കിടത്തി. പിന്നീട് കണ്ടത് ചോര ചീറ്റുന്നതാണ്. കത്തി താഴെയിട്ട് പയ്യന്‍ കൈ തുടച്ച്‌ പരിസരത്തെ കസേരയില്‍ കയറി ഇരുന്നു. ഉടന്‍ തന്നെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുപറയുകയും അവരെത്തുകയും പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഈ സമയങ്ങളിലെല്ലാം ഒരു കൂസലുമില്ലാതെയാണ് പ്രതി ഇരുന്നത്​”- സെക്യുരിറ്റി പറഞ്ഞു.

അഭിഷേക് ബൈജുവും നിഥിനമോളും അവസാന വര്‍ഷ ബിവിഒസി വിദ്യാര്‍ഥികളാണ്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. കുറച്ചു ദിവസമായി നിഥിന അകല്‍ച്ച കാണിച്ചതാണ്​ വൈരാഗ്യത്തിന്​ കാരണമെന്ന്​ പൊലീസ്​ പറയുന്നു.

പാലാ സെന്‍റ്​ തോമസ്​ കോളജില്‍ പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു
ഇന്ന് പരീക്ഷയ്ക്ക് വേണ്ടി കോളജില്‍ എത്തിയതായിരുന്നു ഇരുവരും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പരീക്ഷ. എന്നാല്‍ ഇരുവരും 11 മണിയോടെ പുറത്തിറങ്ങുകയായിരുന്നു. ആദ്യം പുറത്തിറങ്ങിയത്​ അഭിഷേകാണ്​. പ്രണയപ്പകയാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.