ലണ്ടന്‍: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ പരാതിയുമായി മക്കളും ബന്ധുക്കളും രംഗത്ത്. ചികിത്സിച്ച ഡോക്ടര്‍ ലിയോ പോള്‍ ലൂക്കയ്‌ക്കെതിരെയാണ് പരാതി. പോലീസിന് ലഭിച്ച പരാതിയില്‍ ഡോക്ടറുടെ വീട്ടിലും ആശുപത്രിയില്‍ റെയ്ഡ് ന്ടത്തി.

മറഡോണയ്ക്ക് രോഗം രൂക്ഷമായ ശേഷം വേണ്ടപോലെ ചികിത്സ ലഭിച്ചില്ലെന്നും ഡോക്ടറുടെ അനാസ്ഥയാണ് കാരണമെന്നുമാണ് മക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ തനിക്ക് ചെയ്യാനാകുന്ന എല്ലാ ചികിത്സയും നല്‍കിയെന്നാണ് ഡോക്ടര്‍ ലൂക്ക ആവര്‍ത്തിക്കുന്നത്. ഒരു ദുരൂഹതയുമില്ല. ചികിത്സയ്ക്കിടെ മറഡോണയുടെ പിടിവാശികള്‍ തടസ്സമാകാറുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണം വാര്‍ത്തയുണ്ടാക്കാന്‍ മാത്രമാണ്. ഏതു പ്രമുഖന്‍ മരിച്ചാലും ബന്ധുക്കള്‍ ആരോപണങ്ങളുമായി രംഗത്തെത്തുന്നത് സാധാരണമാണെന്നാണ് ലൂക്കയുടെ പ്രതികരണം.