മലയാളികളുടെ പ്രിയ താരമായ പൃഥ്വിരാജിന് ഭാര്യ സുപ്രിയ നല്‍കിയ കിടിലന്‍ സര്‍പ്രൈസ് ഗിഫ്റ്റ് കണ്ട് അമ്ബരന്നിരിക്കുകയാണ് ആരാധകര്‍. താരത്തിന് ഏറ്റവും പ്രിയം ആഡംബര വാഹനങ്ങളോടാണ് എന്ന് അറിയാവുന്നതുകൊണ്ടാകും ഭാര്യ അത്തരത്തില്‍ ഒരു സമ്മാനം പ്രിയതമന് നല്‍കിയത്.

മിനി കൂപ്പറിന്റെ പുതിയ എഡിഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. മിനി കൂപ്പര്‍ ജെസിഡബ്ല്യൂ ആണ് പൃഥ്വി സ്വന്തമാക്കിയത്. മിനി കൂപ്പര്‍ സ്വീകരിക്കുന്ന നടന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൃഥ്വിരാജിനൊപ്പം ഭാര്യ സുപ്രിയ മേനോനും ഉണ്ട്. ഭാര്യ സുപ്രിയ മേനോനാണ് താരത്തിന് മിനികൂപ്പര്‍ സമ്മാനിച്ചത്.

ഏകദേശം 45.50 ലക്ഷം രൂപയാണ് വണ്ടിയുടെ എക്‌സ്‌ഷോറൂം വില. മിനി കൂപ്പര്‍ ജെസിഡബ്ല്യൂ പതിപ്പിന് സാധാരണ മിനിയില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ടെയില്‍ ഗേറ്റില്‍ ജെസിഡബ്ല്യൂ ബാഡ്ജിംഗ് ലഭിക്കുന്നു. സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നതിന് പലയിടങ്ങളില്‍ കാറിന് റെഡ് ഹൈലൈറ്റുകള്‍ ലഭിക്കുന്നു. പെര്‍ഫോമെന്‍സ് ഹാച്ച്‌ബാക്കും ഉപയോഗിക്കുന്നത് നിലവില്‍ നോര്‍മല്‍ മോഡലില്‍ വരുന്ന അതേ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ്.

എന്നാല്‍ ഈ യൂണിറ്റ് ഇപ്പോള്‍ നോര്‍മല്‍ പതിപ്പിനേക്കാള്‍ കൂടുതല്‍ പവര്‍ ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 234 bhp കരുത്തും 320 Nm പരമാവധി torque ഉം സൃഷ്ടിക്കുന്നു. എഞ്ചിന്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. വെറും 6.1 സെക്കന്‍ഡുകള്‍ക്കുള്ളില്‍ കാറിന് 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.

ഫീച്ചറുകളുടെ കാര്യത്തില്‍ മികച്ച രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ കാറിന് 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍, ആപ്പിള്‍ കാര്‍പ്ലേ, ഹെഡ്സ്-അപ്പ് ഡിസ്‌പ്ലേ, ഹര്‍മന്‍ ആന്‍ഡ് കാര്‍ഡണ്‍ സ്പീക്കര്‍ സിസ്റ്റം, ജെസിഡബ്ല്യൂ കസ്റ്റം സ്‌പോര്‍ട്‌സ് സീറ്റുകള്‍ തുടങ്ങിയവ ലഭിക്കുന്നു.