തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്​ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ വഴി കോവിഡ് ബ്രിഗേഡ് എന്ന പേരില്‍ സര്‍ക്കാര്‍ നിയമിച്ച 22,000 പേരെ പിരിച്ചുവിടുന്നു. ഒരു വര്‍ഷത്തെ നിയമന കാലാവധി വ്യാഴാഴ്​ച അവസാനിച്ചു.

ആറുമാസം കൂടി കാലാവധി നീട്ടണമെന്ന് ജില്ലകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പകരം ജില്ലകളിലെ ആവശ്യകതയെക്കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഡോക്ടര്‍മാരും നഴ്സുമാരും ലാബ് ടെക്നീഷ്യന്മാരും ആംബുലന്‍സ് ഡ്രൈവര്‍മാരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. കോവിഡ് തീവ്രവ്യാപന സമയത്ത് ജീവന്‍ പണയം​െവച്ച്‌ ജോലി ചെയ്തവരാണിവര്‍​. നിലവില്‍ കോവിഡ്​ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ്​ ഇവരെ പിരിച്ചുവിടുന്നതെന്ന്​ നാഷനല്‍ ഹെല്‍ത്ത്​ മിഷന്‍ ​ജില്ല ​പ്രോഗ്രാം മാനേജര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആറു മാസത്തേക്കാണ് ഇവരെ കഴിഞ്ഞവര്‍ഷം നിയമിച്ചത്. അതി​െന്‍റ കാലാവധി മാര്‍ച്ചില്‍ അവസാനിച്ചപ്പോള്‍ ആറുമാസം കൂടി നീട്ടുകയായിരുന്നു.