വാഷിംഗ്ടണ്‍: കുട്ടികള്‍ക്ക് പണത്തിന്റെ മൂല്യം അറിയില്ല. അവരെ അത് പഠിപ്പിക്കാന്‍ പല മാര്‍ഗങ്ങളാണ് രക്ഷിതാക്കള്‍ സ്വീകരിക്കാറുള്ളത്. അത്തരത്തില്‍ ഒരു ഉപായം കണ്ടുപിടിച്ച്‌ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ് ഫ്‌ലോറിഡയില്‍ നിന്നുള്ള ഈ അമ്മ.

ഏഴ് വയസ്സുള്ള മകന്റെ പക്കല്‍ നിന്നും വീട്ട് വാടകയും വൈദ്യുതി ബില്ലിനുള്ള തുകയുമാണ് അമ്മ ഈടാക്കുന്നത്. അവനു ചെയ്യാന്‍ സാധിക്കുന്ന ചെറിയ ജോലികള്‍ നല്‍കി പ്രതിദിനം ഒരു ഡോളര്‍ ശമ്ബളമായി നല്‍കും. ഇതില്‍ നിന്നുമാണ് അമ്മ വാടകയും മറ്റും ഈടാക്കുന്നത്.

പ്രതിമാസം 5 ഡോളര്‍ വീട്ട് വാടകയായും, 2 ഡോളര്‍ വൈദ്യുതി ബില്ലിനുള്ള തുകയായും, കൂടാതെ 2 ഡോളര്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനായുമാണ് അമ്മ ഈടാക്കുന്നത്. അങ്ങനെ ഒരു മാസത്തില്‍ കുട്ടിയുടെ ആവശ്യങ്ങള്‍ക്കായി അവന്റെ പക്കല്‍ 20 ഡോളര്‍ അധികമായി ഉണ്ടാവും.

ഒരു മാസം വാടക നല്‍കാതെ ഇരുന്നാല്‍ അടുത്ത മാസം അതിന്റെ ഇരട്ടി തുക അവന്‍ അടയ്‌ക്കണം. ഇതിനാല്‍ തന്നെ കുട്ടി പണം അനാവശ്യമായി ചിലവാക്കാന്‍ മടിക്കുമെന്നാണ് അമ്മ പറയുന്നത്.

ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ പണത്തിന്റെ മൂല്യം അറിഞ്ഞു വളരണം എന്നാണ് അമ്മ ഉന്നയിക്കുന്ന വാദം എന്നാല്‍ ഏഴ് വയസ്സുകാരനോട് ഇത്തരത്തില്‍ പെരുമാറുന്നത് തെറ്റല്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്.