ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്‍ ഇലോണ്‍ മസ്​ക്​ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്​ കാണാറുണ്ടോ….? ഉണ്ടെന്നാണ്​ ആര്‍.സി.ബി​ ഫാന്‍സ്​ പറയുന്നത്​. ‘മാക്​സ്​വെല്‍ അവശ്വസനീയമായിരുന്നു’ എന്ന്​ പറഞ്ഞുകൊണ്ടുള്ള മസ്​കി​െന്‍റ ട്വീറ്റ്​ ഏറ്റെടുത്തുകൊണ്ടാണ്​ ​ക്രിക്കറ്റ്​ ഫാന്‍സ്​ ഇപ്പോള്‍ ആഘോഷമാക്കുന്നത്​.

ബുധനാഴ്​ച്ച നടന്ന മത്സരത്തില്‍ ആര്‍.സി.ബിക്ക്​ വേണ്ടി ഗ്ലെന്‍ മാക്​സ്​വെല്‍ നടത്തിയത്​ ഗംഭീര പ്രകടനം തന്നെയായിരുന്നു. താരം നേടിയ അര്‍ധ സെഞ്ച്വറിയായിരുന്നു​ (30 പന്തില്‍ പുറത്താകാതെ 50) ടീമിന്​ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴ്​ വിക്കറ്റി​െന്‍റ മിന്നും ജയം സമ്മാനിച്ചത്​. അതിനിടെയാണ്​ മസ്​കി​െന്‍റ ‘Maxwell was incredible’ എന്ന ട്വീറ്റും വന്നത്​.

അതോടെ ആര്‍.സി.ബി ഫാന്‍സ്​ അത്​ ആസ്​ട്രേലിയന്‍ ഒാള്‍റൗണ്ടറെ അഭിനന്ദിച്ചതാണെന്ന്​ കരുതി ഏറ്റെടുക്കുകയും ചെയ്​തു. ചിലര്‍ക്ക്​ കാര്യം മനസിലായെങ്കിലും അത്​ വ്യക്തമാക്കാതെ മറുപടി ട്വീറ്റുകളില്‍ ഗ്ലെന്‍ മാക്​സ്​വെല്ലിനെ പുകഴ്​ത്തുകയും ചെയ്​തു. മുംബൈ ഇന്ത്യന്‍സിന്​ അംബാനിയുണ്ടെങ്കില്‍ ആര്‍.സി.ബിക്ക്​ ഇലോണ്‍ മസ്​ക്​ ഉണ്ടെന്നായിരുന്നു മറുപടിയായി വന്ന ഒരു ട്വീറ്റ്​.

ആരെയാണ്​ ഇലോണ്‍ മസ്​ക്​ ഉദ്ദേശിച്ചത്​…?

ജെയിംസ് ക്ലര്‍ക്ക് മാക്സ്​വെല്ലിനെയായിരുന്നു ശരിക്കും ഇലോണ്‍ മസ്​ക്​ ഉദ്ദേശിച്ചത്​. ഏറ്റവും മഹാനായ ഭൗതികശാസ്ത്രജ്ഞന്‍ എന്ന്​ വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തെ കുറിച്ച്‌​ സ്​പെയ്​സ്​ ഡോട്ട്​ കോം പ്രസിദ്ധീകരിച്ച ഒരു ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു ‘മാക്​സ്​വെല്‍ അവിശ്വസനീയമായിരുന്നു’ എന്ന്​ മസ്​ക്​ ട്വിറ്ററില്‍ കുറിച്ചത്​. ജെയിംസ് ക്ലര്‍ക്ക് മാക്സ്​വെല്‍ ലോകത്തിന്​ നല്‍കിയ സംഭാവനകള്‍ വിശദീകരിക്കുന്ന ലേഖനമായിരുന്നു അത്​