നേമം: റിട്ട. സെക്രട്ടേറിയറ്റ് ജീവനക്കാരന്‍റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രതിയും പൊലീസ് പിടിയിലായി. കഴക്കൂട്ടം ചന്തവിള നൗഫിയ മന്‍സിലില്‍ റഹീസ് ഖാന്‍ (28) ആണ് പിടിയിലായത്.

ഇയാളുടെ ബന്ധുവായ മുട്ടത്തറ വള്ളക്കടവ് ബോട്ടുപുര കല്‍മണ്ഡപത്തിനു സമീപം ഖദീജ മന്‍സിലില്‍ ഷാരൂഖ് ഖാന്‍ (23) നേരത്തെ പിടിയിലായിരുന്നു. ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് സെപ്റ്റംബര്‍ 19 ഞായറാഴ്ച രാത്രി അരിക്കടമുക്ക് വെള്ളംകെട്ടുവിളയില്‍ ജയരാജന്‍റെ ശ്രേയ ഹൗസ് കുത്തിത്തുറന്ന് 30,000 രൂപ കവര്‍ന്നത്.

കഴക്കൂട്ടം ഭാഗത്തുനിന്ന് നരുവാമൂട് സി.ഐ കെ. ധനപാലന്‍, എസ്.ഐ ഷാജി, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ അനില്‍കുമാര്‍, സി.പി.ഒ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.