തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും പ്രവര്‍ത്തിക്കില്ല. ഒന്നാം തീയതി, ഗാന്ധി ജയന്തി എന്നീ കാരണങ്ങളാലാണ് മദ്യവില്‍പ്പന ശാലകള്‍ വെള്ളിയും ശനിയും അടഞ്ഞുകിടക്കുക. പാദവാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് ഇത്. അവധികള്‍ക്ക് ശേഷം ഇനി ഞായറാഴ്ചയാണ് മദ്യവില്‍പ്പന ശാലകള്‍ തുറക്കുക.

തുടര്‍ച്ചയായ അവധിദിനമുള്ളതിനാല്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ വലിയ തിരക്ക് ഒഴിവാക്കാനും കൊറോണ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബെവ്‌കോ അറിയിച്ചു.