ദില്ലി ജെറോദാ കല്യാണില്‍ പൊലീസും ഗുണ്ടാ സംഘങ്ങളും തമ്മില്‍ ഏറ്റു മുട്ടി. പോലീസിന് നേരെ ഗുണ്ടാ സംഘം വെടിയുതിര്‍ത്തു. പുലര്‍ച്ചെ നടന്ന സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പുതുതായി ചുമതല ഏറ്റെടുത്ത ദില്ലി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന ഓപ്പറേഷന് ഇടയിലാണ് വെടിവെയ്പ്പ്. രോഹിണി കോടതിയില്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന വെടിവെയ്പ്പിനെ തുടര്‍ന്നാണ് പൊലീസ് നടപടി. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.