വാഷിംഗ്ടണ്‍: അമേരിക്കുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് വീണ് പരിക്ക്. വളര്‍ത്തുനായയ്‌ക്കൊപ്പം വ്യായാമത്തിനിടെ ഓടുമ്ബോഴാണ് വീണ് പരിക്കേറ്റത്. കണങ്കാലില്‍ നേരിയ പൊട്ടലുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുന്നത്. പ്രായത്തെ മറികടക്കുന്ന ഊര്‍ജ്ജ്വസ്വലതയാണ് ബൈഡന്റെ നിത്യജീവിതത്തിലെ പ്രത്യേകതയെന്ന് ഡെമോക്രാറ്റ് നേതാക്കള്‍ പറഞ്ഞു.

സ്ഥിരം തന്റെ വളര്‍ത്തു നായകള്‍ക്കൊപ്പം നന്നായി ഓടിക്കളിക്കാറുള്ള വ്യക്തിയാണ് ബൈഡനെന്നും ആദ്യമായാണ് ഇത്തരം വീഴ്ചയെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. 77-ാം വയസ്സില്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന നിലയില്‍ ബൈഡന്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.