മലയാളികള്‍ നെഞ്ചിലേറ്റിയ മലയാള ചലച്ചിത്ര താരമാണ് ഭാവന. ഇപ്പോള്‍ മലയാള ചിത്രങ്ങളില്‍ സജീവമല്ലെങ്കിലും എന്നും ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ ഒരു പിടി നല്ല കഥാപാത്രങ്ങളെ താരം നമുക്ക് നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ താരത്തിന്റെ ഒരു പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വയലിനും പിടിച്ചുള്ള ഭാവനെയെയാണ് ഫോട്ടോയില്‍ കാണുന്നത്.

ഭാവന തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഭാവനയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.