ഇടുക്കി: ഇടുക്കിയിൽ പതിനാലുകാരിയ്‌ക്ക് പീഡനം. ബൈസൺവാലി സ്വദേശിനായാണ് പീഡനത്തിന് ഇരയായത്. അടിമാലി താലൂക്ക് ആശുപത്രിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ചതോടെയാണ് വിവരം പുറത്തുവരുന്നത്.

സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് രാജാക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുവാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.

മൊഴിയുടെ അടിസ്ഥാനത്തിൽ ബന്ധുവിനെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയുടേയും കുഞ്ഞിന്റേയും സംരക്ഷണം ജില്ലാ ശിശു സംരക്ഷണ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഏറ്റെടുത്തു.