തിരുവനന്തപുരം: വാല്‍പ്പാറയിൽ അവശ നിലയില്‍ കണ്ട കടുവയെ വനപാലകര്‍ പിടികൂടി. കൂട്ടിലാക്കിയ കടുവയെ വനംവകുപ്പിന്റെ റെസ്‌ക്യൂ സെന്ററിലേക്ക് മാറ്റി. രണ്ടുദിവസമായി പ്രദേശത്ത് ചുറ്റി തിരിയുകയായിരുന്നു കടുവ കുഞ്ഞ്.

അവശ നിലയിലായ രണ്ടര വയസുള്ള ആണ്‍ കടുവയെയാണ്‌ വനം വകുപ്പ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. വാൽപ്പാറയിലെ തേയില തോട്ടത്തിൽ പതുങ്ങി ഇരിക്കുകയായിരുന്ന കടുവയെ വലയിട്ട് പിടികൂടുകയായിരുന്നു. കടുവക്ക്‌ വിദഗ്‌ദ്ധ ചികിത്സ നൽകാനുള്ള നടപടികൾ ആരംഭിച്ചു. ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലാണ് കടുവ.

രണ്ട് ദിവസമായി പരിസരത്ത് ചുറ്റിത്തിരിയുകയായിരുന്നു രണ്ട് വയസുള്ള കടുവ. ഡിഎഫ്ഒ ഗണേഷ് ഉൾപ്പെടെ ഉള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ചു. ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം കാട്ടിലേക്ക് തിരിച്ചു വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് അധികൃതർ അറിയിച്ചു.