വെച്ചൂച്ചിറ : സ്റ്റാന്‍ഡില്‍ കയറാതെ റോഡരികില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയ ബസിന്റെ ഇരുവശത്തുംകൂടി എത്തിയ െെബക്ക് സ്‌കൂട്ടറില്‍ ഇടിച്ച്‌ യുവതിക്ക് പരിക്കേറ്റു. വെച്ചൂച്ചിറ പുത്തേട്ട് മിന്നുവിനാണ്(23) പരിക്കേറ്റത്. നിര്‍ത്തിയിട്ട ബസ് കടന്ന്് ശരിയായ രീതിയില്‍ എത്തിയ യുവതി ഓടിച്ച സ്‌കൂട്ടറിലേക്ക് സ്റ്റാന്‍ഡില്‍നിന്ന്‌ ബസിന്റെ ഇടതുഭാഗത്തുകൂടി എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വെച്ചൂച്ചിറ ബസ്‌സ്റ്റാന്‍ഡിന് മുമ്ബിലാണ് സംഭവം. വൈകാതെ സമീപത്തുള്ള സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയില്‍നിന്ന്‌ അപകട ദൃശ്യങ്ങള്‍ ലഭിച്ചു. ഇത് നവമാധ്യമങ്ങളില്‍കൂടി പ്രചരിക്കുകയും ചെയ്തു.വെച്ചൂച്ചിറ ബസ്‌സ്റ്റാന്‍ഡുണ്ടെങ്കിലും പല ബസുകളും കയറാറില്ല. എരുമേലി ഭാഗത്തുനിന്നെത്തുന്ന ബസുകളെക്കുറിച്ചാണ് കൂടുതല്‍ പരാതി.