മുംബൈ: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വന്നയാള്‍ക്ക് നല്‍കിയത്‌ ആന്റി റാബിസ് മരുന്ന്. താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ തിങ്കളാഴ്​ചയാണ്​ സംഭവം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു.

കല്‍വയിലെ ആട്​കൊനേഷര്‍ ഹെല്‍ത്ത്​ സെന്‍ററില്‍ കോവിഡ്​ വാക്​സിന്‍ സ്വീകരിക്കാനെത്തിയതായിരുന്നു രാജ്​കുമാര്‍. അദ്ദേഹം തെറ്റായ ക്യൂവിലാണ് നിന്നത്‌. എന്നാല്‍ രാജ്​കുമാറിന്‍റെ കൈവശമുണ്ടായിരുന്ന രേഖകള്‍ പരിശോധിക്കാതെ ആന്‍റി റാബിസ്​ വാക്‌സിന്‍ നഴ്‌സ് കുത്തിവയ്ക്കുകയായിരുന്നു. നിലവില്‍ യുവാവിന് മറ്റ് ആരോഗ്യ പ്രശനങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ട് ഇല്ല. സംഭവത്തില്‍ ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു.