ലെബനനിലെ ട്രിപ്പോളിയിലുള്ള ഒരു ചെറിയ കുടുംബ ഉടമസ്ഥതയിലുള്ള സോപ്പ് ഫാക്ടറി ലോകത്തിലെ ഏറ്റവും ചെലവേറിയ സോപ്പ് ബാര്‍ നിര്‍മ്മിച്ചു. 2,800 ഡോളര്‍ ആണ് ഈ സോപ്പിന്റെ വില. അതായത് ഏകദേശം 2,07,800 രൂപയാണ് സോപ്പിന്റെ വില. 15-ാം നൂറ്റാണ്ടിലാണ് ഈ കുടുംബം സോപ്പ് ബിസിനസ് ആരംഭിച്ചത്. ബാദര്‍ ഹസന് & സണ്‍സ് നിര്‍മ്മിച്ച ഈ ഹാന്‍ഡ് മെയ്ഡ് സോപ്പിന്റെ പേര് ഖാന് അല്‍ സബൗണ് എന്നാണ്. അവശ്യ എണ്ണകളും പ്രകൃതിദത്ത സുഗന്ധങ്ങളും ചേര്‍ത്തുണ്ടാക്കുന്ന വൈവിധ്യമാര്‍ന്ന സോപ്പുകളും ആഡംബര സോപ്പുകളും ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.
ഹാന്‍ഡ് മെയ്ഡ് ആഡംബര സോപ്പുകള്‍ യുഎഇയിലെ ചില പ്രത്യേക ഷോപ്പുകളിലാണ് വില്‍ക്കുന്നത്. എന്നാല്‍ കമ്ബനി വില്‍ക്കുന്ന ഏറ്റവും ചെലവേറിയ ഈ ഉല്‍പ്പന്നം വളരെ പ്രധാനപ്പെട്ട വ്യക്തികള്‍ക്കും മറ്റ് അതിഥികള്‍ക്കും മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഖത്തറിലെ പ്രഥമ വനിതയ്ക്ക് സമ്മാനിച്ച സോപ്പ് 2013ലാണ് ആദ്യമായി നിര്‍മ്മിച്ചത്. ഏറ്റവും വില കൂടിയ ഈ സോപ്പ് ബാര്‍ സ്വര്‍ണ്ണവും ഡയമണ്ട് പൊടിയും ചേര്‍ത്താണുണ്ടാക്കുന്നത്.
ലോകത്തിലെ ഏറ്റവും ചെലവേറിയ ഈ ബാര്‍ സോപ്പ് തുടക്കത്തില്‍ ഒരു ചീസ് കഷണം പോലെയാണ് തയ്യാറാക്കിയിരുന്നത്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വൈറല്‍ വീഡിയോയില്‍, ബാദര്‍ ഹസന് & സണ്‍സ് സിഇഒ അമീര്‍ ഹസന് ബഹ്റൈന്‍ സിനിമ താരവും ഇന്‍സ്റ്റാഗ്രാം സൂപ്പര്‍സ്റ്റാറുമായ ഷൈല സാബിന് ലോകത്തിലെ ഏറ്റവും ചെലവേറിയ സോപ്പ് ബാര്‍ വാഗ്ദാനം ചെയ്യുന്നത് കാണാം. വീഡിയോയില്‍ കാണുന്ന സോപ്പില്‍ സ്വീകര്‍ത്താവിന്റെ പേരിനൊപ്പം 24 കാരറ്റ് സ്വര്‍ണ്ണവും പൂശിയിട്ടുണ്ട്.
2015ല്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ സോപ്പിനെക്കുറിച്ച് ബിബിസി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വര്‍ണ്ണവും വജ്രപ്പൊടിയും കാരണം ആഡംബര ബാര്‍ സോപ്പിന്റെ ഘടന അല്‍പ്പം പരുക്കനാണെന്ന് ബിബിസിയുടെ ടോം സാന്റോറെല്ലി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് ചര്‍മ്മത്തില്‍ പരുഷമല്ലെന്ന് അമീര്‍ ഹസന് വ്യക്തമാക്കി.
റിപ്പോര്‍ട്ട് അനുസരിച്ച്, ഏതാനും ഗ്രാം ഡയമണ്ട് പൊടി, 17 ഗ്രാം 24 കാരറ്റ് സ്വര്‍ണം, ഓര്‍ഗാനിക് തേന്‍, ശുദ്ധമായ ഒലിവ് ഓയില്‍, ഈന്തപ്പഴം എന്നിവ ഉപയോഗിച്ചാണ് സോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് മാത്രമേ സോപ്പ് വാഗ്ദാനം ചെയ്യുന്നുള്ളൂ. ഓര്‍ഡര്‍ നല്കി സോപ്പ് വാങ്ങാന്‍ കഴിയുമോ എന്നതും വ്യക്തമല്ല.
ദുബായിലെ സ്കൂപ്പി കഫേയില്‍ സ്വര്‍ണം ചേര്‍ത്ത ഐസ്ക്രീം വില്‍ക്കുന്നത് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ‘ബ്ലാക്ക് ഡയമണ്ട്’ എന്ന് വിളിക്കുന്ന ഈ ഐസ്ക്രീമിന്റെ വില 60,000 രൂപയാണ്. മനോഹരമായ കപ്പില്‍ വിളമ്ബുന്ന ഈ ഐസ്ക്രീമാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഐസ്ക്രീം.