പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് നാ​ല് കു​ട്ടി​ക​ളെ കാ​ണാ​താ​യ​താ​യി പ​രാ​തി. ക​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​റ​ക്കു​ള​ത്താ​ണ് സം​ഭ​വം. പ​റ​ക്കു​ളം ന​വ​നീ​ത് എ​ന്ന അ​ച്ചു(12), കോ​ട്ട​ടി​യി​ല്‍ ഷം​നാ​ദ്(14), ഷ​ഹ​നാ​ദ്(14), കു​റു​ശേ​രി അ​ന്‍​വ​ര്‍ സാ​ദി​ഖ്(9) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​തായിരിക്കുന്നത്.

വൈ​കു​ന്നേ​രം വീ​ട്ടി​ല്‍ നി​ന്നും ക​ളി​ക്കാ​ന്‍ പോ​യ​താ​ണ് ഇ​വ​ര്‍. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ തൃ​ത്താ​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.