അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റ് റിലീസ് റിലീസ് ചെയ്തു. ചിത്രത്തിന്റെ നായികയുടെ ക്യാരക്റ്റര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്.

രശ്മിക മന്ദാനയുടേതാണ് പോസ്റ്റര്‍. അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന പുഷ്പയുടെ കാമുകി ശ്രീവല്ലിയുടെ വേഷത്തിലാണ് രശ്മിക ചിത്രത്തിലെത്തുന്നത്. നിലത്തിരിക്കുന്ന കണ്ണാടിയ്ക്ക് മുന്നിലിരുന്ന് ഒരുങ്ങുന്ന രശ്മികയെയാണ് ചിത്രത്തില്‍ കാണുന്നത്.

ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റചിത്രം കൂടിയാണ് ‘പുഷ്പ’. അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രത്തില്‍ വില്ലനായാണ് ഫഹദ് എത്തുന്നത്. ചിത്രത്തില്‍ തല മൊട്ടയടിച്ച്‌, ഇതുവരെ പ്രേക്ഷകര്‍ കാണാത്ത ലുക്കിലാണ് താരം എത്തുന്നത്. ‘ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ്’ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ്ക്യാമറ ദേവി ശ്രീ പ്രസാദ് സംഗീതം,